sports-meet-is-over

ഫുട്ബാളിൽ ജേതാക്കളായ സ്‌കിൽ ഗ്രൂപ്പ് അണ്ടത്തോട് ടീം.

ചാവക്കാട്: തൃശൂർ നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടന്ന ചാവക്കാട് ബ്ലോക്ക് തല കായികമേളയ്ക്ക് സമാപനമായി. വക്കേക്കാട് ടാക്കിൾ ഗൾഫിൽ ആരംഭിച്ച കായികമേള എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘടിപ്പിച്ച അഞ്ചിനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്‌കിൽ ഗ്രൂപ്പ് അണ്ടത്തോട് ഓവറോൾ ചാമ്പ്യൻന്മാരായി. ഫുട്‌ബോൾ ഫൈനലിൽ കറുകമാട് കലാസാംസ്‌കാരിക സമിതിയെ പരാജയപ്പെടുത്തിയാണ് സ്‌കിൽ ഗ്രൂപ്പ് ജേതാക്കളായത്. വോളിബാൾ ഫൈനലിൽ അവാസ്‌കോ അവിയൂരിനെയും വടംവലി ഫൈനലിൽ സെന്നാരിയോ പുന്നയൂരിനെയും സ്‌കിൽ ഗ്രൂപ്പ് പരാജയപ്പെടുത്തി. 100 മീറ്റർ ഓട്ടത്തിൽ രഞ്ജിത്ത് (സ്‌കിൽ ഗ്രൂപ്പ്) ഒന്നാം സ്ഥാനവും അക്ഷയ്(സ്‌കിൽ ഗ്രൂപ്പ്) രണ്ടാം സ്ഥാനവും ഫഹദ് (അവാസ്‌കോ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഷോട്ട്പുട്ടിൽ ആദ്യ മൂന്ന് സ്ഥാനവും സ്‌കിൻ ഗ്രൂപ്പ് കൈപ്പിടിയിലൊതുക്കി. രഞ്ജിത്ത്, സിയാദ്, ഫാസിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മത്സരങ്ങൾ ചാവക്കാട് ബ്ലോക്ക് വളണ്ടിയർ എം.എച്ച്. ഫസ്‌ന, കായിക അദ്ധ്യാപകരായ നാസർ ഹുസൈൻ, ഷെരീഫ് വക്കേകാട്, റാഫി വെളിയങ്കോട് എന്നിവർ നിയന്ത്രിച്ചു. ബ്ലോക്കിലെ ഒന്നാം സ്ഥാനക്കാർ ഈ മാസം നടക്കുന്ന ജില്ലാ കായിക മേളയിലേക്ക് മത്സരിക്കും.