കുന്നംകുളം: പതിനാലാം പഞ്ചവത്സര പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ യോഗം ചേർന്നു. കേച്ചേരി സിറ്റി മഹൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ അദ്ധ്യക്ഷയായി. ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ.വി. വല്ലഭൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശാരി ശിവൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സുനിത ഉണ്ണിക്കൃഷ്ണൻ, ഹസനുൽ ബന്ന എന്നിവർ സംസാരിച്ചു. മേഖല തിരിച്ച് വ്യാപാരി വ്യവസായികൾ, പെൻഷനേഴ്‌സ്, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ യോഗങ്ങൾ ചേർന്ന് പദ്ധതി രൂപീകരണത്തിനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.