ചാലക്കുടി: പെരിയച്ചിറ കർഷക സമിതിയുടെ മുണ്ടകൻ നെൽകൃഷിയുടെ കൊയ്ത്തുത്സവം ആറിന് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 8.30 ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സനീഷ്‌കുമാർ ജോസഫ് അദ്ധ്യക്ഷനാകും. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, കൗൺസിലർ എബി ജോർജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. സമിതി ട്രഷറർ അലക്‌സ് ഫ്രാൻസീസ്, ജോ.സെക്രട്ടറി ജെയിംസ് പുല്ലൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.