1

തൃശൂർ: സംസ്ഥാന ഒളിമ്പിക് ഗെയിംസിനോട് മുന്നോടിയായി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ഒളിമ്പിക് ഗെയിംസ് 8 മുതൽ 16 വരെ നടക്കുമെന്ന് ഭാരാവാഹികൾ അറിയിച്ചു. 24 മൽസര ഇനങ്ങൾ ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി നടക്കും. വി.കെ.എൻ. മേനോൻ സ്റ്റേഡിയത്തിൽ എട്ടിന് രാവിലെ പത്തിന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ജനുവരി 16ന് വൈകീട്ട് നാലിന് റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കും. പത്രസമ്മേളനത്തിൽ ജില്ലാ ഒളിമ്പിക് ഗെയിംസ് ചെയർമാൻ ജോഫി മാത്യു, വർക്കിംഗ് ചെയർമാൻ ഡേവീസ് മൂക്കൻ, സ്റ്റാൻലിൻ റാഫേൽ, അഖിൽ അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.

ജില്ലാ ഒളിമ്പിക് ഗെയിംസിലുള്ളത്

അത്‌ലറ്റിക്‌സ്, ഫുട്ബാൾ, വോളിബോൾ, ബാസ്‌കറ്റ്‌ബാൾ,വെയ്റ്റ് ലിഫ്ടിംഗ്, ജൂഡോ, സ്വിമ്മിംഗ്, ആർച്ചറി, ഹോക്കി, ഹാൻഡ്‌ ബാൾ, റെസ്‌ലിംഗ്, ബോക്‌സിംഗ്, ബാഡ്മിന്റൺ, ടെന്നീസ്, ടേബിൾ ടെന്നീസ്, റൈഫിൾ ഷൂട്ടിംഗ്, നെറ്റ്‌ബാൾ, കബഡി, ഖോഖോ, സൈക്ലിംഗ്, തയ്ക്വാൻഡോ, വുഷു, കരാട്ടെ, റഗ്ബി.