ഇരിങ്ങാലക്കുട: വാരിയർ സമാജം ജില്ലാ കലോത്സവം 9ന് ഓൺലൈനായി നടക്കും. സിനിമാ നിർമ്മാതാവ് ലക്ഷ്മി വാരിയർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം. ഉണ്ണിക്കൃഷ്ണ വാരിയർ അദ്ധ്യക്ഷനാകും. രാവിലെ പത്ത് മുതൽ ജില്ലയിലെ എട്ട് യൂണിറ്റുകളിൽ നിന്നുള്ള കുടുംബാംഗങ്ങളുടെ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്ന് ജില്ലാ സെക്രട്ടറി എ.സി. സുരേഷ് അറിയിച്ചു.