1
1

തൃശൂർ: കാൻസർ കണ്ടെത്തി ചികിത്സിക്കാൻ ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ആരംഭിച്ച കാൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. രോഗാവബോധം സൃഷ്ടിക്കുക, പൊതുജനകാഴ്ചപ്പാടിൽ മാറ്റം വരുത്തുക, ചികിത്സ ഉറപ്പുവരത്തുക, മരണനിരക്കും രോഗാതുരതയും കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച സംയോജിത പദ്ധതിയാണ് 'കാൻ തൃശൂർ'.

2019ൽ ആരംഭിച്ച പദ്ധതി,​ കൊവിഡ് കാലത്ത് നിറുത്തിവച്ചിരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയാണ് വീണ്ടും തുടക്കം കുറിക്കുന്നത്. ആദ്യഘട്ടത്തിൽ മെഡിക്കൽ കോളേജ്, ജില്ലാ ജനറൽ ആശുപത്രി എന്നിവിടങ്ങളായിരുന്നു പരിശോധന. അടുത്ത ഘട്ടത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രികയിലും സൗകര്യമുണ്ടാകും.

രണ്ടാം ഘട്ട പ്രവർത്തനോദ്ഘാടനം നാളെ രാവിലെ 9.45ന് കേരളവർമ്മ കോളേജ് അങ്കണത്തിൽ മന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, കളക്ടർ ഹരിത വി. കുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡി.എം.ഒ: ഡോ. എം.എ. കുട്ടപ്പൻ, പി.കെ. രാജു, ഡോ. മിഥുൻ റോഷ് എന്നിവർ പങ്കെടുത്തു.


ആദ്യ ഘട്ടത്തിൽ വിവരശേഖരണം നടത്തിയത് - 28,42,608

പരിശോധന നടത്തിയത്

രോഗം സ്ഥിരീകരിച്ച ശരീരത്തിലെ കൂടുതൽ ഭാഗങ്ങൾ


രണ്ടാം ഘട്ടത്തിലെ പ്രവർത്തനം

രണ്ടാം ഘട്ടത്തിന് 3.65 കോടി

ജില്ലാ പഞ്ചായത്ത്, ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നീ സ്ഥാപനങ്ങൾ പദ്ധതിക്കായി ഫണ്ട് നീക്കിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുണ്ട്.


താലൂക്ക് ആശുപത്രികളിൽ പരിശോധനാ സൗകര്യം
ജില്ലയിലെ താലൂക്ക്, ജില്ലാ ജനറൽ ആശുപത്രികളിലും മാമ്മോഗ്രാം പരിശോധനാ സംവിധാനം, എല്ലാ ബ്ലോക്ക്തല ആരോഗ്യ സ്ഥാപനങ്ങളിലും എഫ്.എൻ.എ.സി സംവിധാനവും ഉറപ്പാക്കും. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ കാൻസർ രോഗചികിത്സയ്ക്കുള്ള കിടത്തിച്ചികിത്സാ സൗകര്യം വർദ്ധിപ്പിച്ചിട്ടുണ്ട്. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്ക് ആശുപത്രികളലും മാമ്മോഗ്രാം പരിശോധനാ സംവിധാനം ഒരുക്കിക്കഴിഞ്ഞു.