1

കേരളവർമ്മ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹൈദരാലി സംഗീതോത്സവം സംഗീതജ്ഞൻ ദേശമംഗലം നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: കേരളവർമ്മ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഹൈദരാലി ഓർമ്മ ദിനത്തിൽ കലാമണ്ഡലം ഹൈദരാലി സംഗീതോത്സവം സംഘടിപ്പിച്ചു. സംഗീതജ്ഞൻ ദേശമംഗലം നാരായണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി. മുരളി അദ്ധ്യക്ഷനായി. സംഗീതോത്സവം കോ-ഓർഡിനേറ്റർ മനോജ് സങ്കീർത്തനം, ലൈബ്രറി സെക്രട്ടറി ജി. സത്യൻ, ലിസി കോര എന്നിവർ പ്രസംഗിച്ചു.