 
ബ്രഹ്മശ്രീ കോരു ആശാൻ സ്മാരക വൈദിക സംഘത്തിൽ ആരംഭിച്ച പൂജാ പഠന കോഴ്‌സ് ഉദ്ഘാടനവും ഒന്നാം ബാച്ച് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ശബരിമല മുൻ മേൽശാന്തി ജയരാജ് പോറ്റി ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: ബ്രഹ്മശ്രീ കോരു ആശാൻ സ്മാരക വൈദിക സംഘത്തിൽ ആരംഭിക്കുന്ന പൂജാ പഠന കോഴ്‌സ് ഉദ്ഘാടനവും ഒന്നാം ബാച്ച് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ആല കോവിൽപ്പറമ്പിൽ മുത്തപ്പൻചാൽ ശിവക്ഷേത്ര മണ്ഡപത്തിൽ സംഘം പ്രസിഡന്റ് സി.ബി. പ്രകാശൻ ശാന്തിയുടെ അദ്ധ്യക്ഷതയിൽ ശബരിമല മുൻ മേൽശാന്തി ജയരാജ് പോറ്റി ഉദ്ഘാടനം നിർവഹിച്ചു. കൊടുങ്ങല്ലൂർ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ, വിജ്ഞാനദായിനി സഭ ചക്കാംപറമ്പ് ക്ഷേത്രം പ്രസിഡന്റ് എ.ആർ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ശബരിമല മുൻ മേൽശാന്തി ജയരാജ് പോറ്റിക്ക് സംഘത്തിന്റെ ആദരവും ഉപഹാര സമർപ്പണവും സംഘം പ്രസിഡന്റ് സി.ബി. പ്രകാശൻ നിർവഹിച്ചു. തുടർന്ന് കഴിഞ്ഞ ബാച്ചിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. വൈസ് പ്രസിഡന്റ് എൻ.എ സദാനന്ദൻ ശാന്തി, സെക്രട്ടറി ഇ.കെ. ലാലപ്പൻ ശാന്തി, എ.ബി. വിശ്വംഭരൻ ശാന്തി, പി.കെ. ഉണ്ണിക്കൃഷ്ണൻ ശാന്തി, എം.എൻ. നന്ദകുമാർ ശാന്തി, പി.ആർ. മനോജ് ശാന്തി, ഒ.വി. സന്തോഷ് ശാന്തി, പി.എ. സഞ്ജയൻ ശാന്തി, സി.എസ്. സരിൻ ശാന്തി, കെ.എ. ശ്രവൺ ശാന്തി, കെ.കെ. വിഷ്ണു ശാന്തി, എം.വി. സന്തോഷ് ശാന്തി, പി.സി. കണ്ണൻ ശാന്തി, കെ.ആർ. റെജി ശാന്തി, എന്നിവർ നേതൃത്വം നൽകി.