 അഴീക്കോട് കോസ്റ്റൽ പൊലീസ് വിളിച്ചുചേർത്ത കെട്ടിട ഉടമകളുടെയും തൊഴിലുടമയുടെയും യോഗത്തിൽ നിന്ന്.
അഴീക്കോട് കോസ്റ്റൽ പൊലീസ് വിളിച്ചുചേർത്ത കെട്ടിട ഉടമകളുടെയും തൊഴിലുടമയുടെയും യോഗത്തിൽ നിന്ന്.
കൊടുങ്ങല്ലൂർ: തീരദേശത്തെ അതിഥി തൊഴിലാളികളെ നിരീക്ഷിക്കാൻ അഴീക്കോട് കോസ്റ്റൽ പൊലീസ് നടപടികൾ ആരംഭിച്ചു. അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകളുടെയും, തൊഴിലുടമകളുടെയും സംയുക്ത യോഗം അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്തു. അതിഥി തൊഴിലാളികളുടെ പ്രവർത്തനങ്ങൾ ബീറ്റ് ഓഫീസർമാർ നിരീക്ഷിക്കും. തൊഴിലാളികൾ ലഹരി ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉറവിടം കണ്ടെത്തും. തീരദേശത്തെ മുഴുവൻ തൊഴിലാളി ക്യാമ്പുകളും പൊലീസ് സന്ദർശിച്ച് അവരുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കും.
യോഗത്തിൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സി. ബിനു, അസിസ്റ്റന്റ് ലേബർ ഓഫീസർ സീതാലക്ഷ്മി, എസ്.ഐ കെ.കെ രാധാകൃഷ്ണൻ, എ.എസ്.ഐ വിനോദ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.എൻ. പ്രശാന്ത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.