 
കേരള ജേർണലിസ്റ്റ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാ സെക്രട്ടറി ജോസ് വാവേലി മേഖലാ പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്രക്ക് മെമ്പർഷിപ്പ് ഫോം കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
കുന്നംകുളം: പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി ഉടൻ നടപ്പിലാക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ കുന്നംകുളം മേഖലാ യോഗം ആവശ്യപ്പെട്ടു. മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തിൽ കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സെക്രട്ടറി ജോസ് വാവേലി, മേഖലാ പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്രക്ക് മെമ്പർഷിപ്പ് ഫോം കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മേഖലാ പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്ര അദ്ധ്യക്ഷനായി. സെക്രട്ടറി അജ്മൽ ചമ്മന്നൂർ, ട്രഷറർ ഹരി ഇല്ലത്ത്, ജോയിന്റ് സെക്രട്ടറി അഖിൽ രാമപുരം, അംഗങ്ങളായ ബിനേഷ് കീഴൂർ, വിഷ്ണു വിജയൻ, റഫീഖ് കടവല്ലൂർ തുടങ്ങിയവർ സംസാരിച്ചു.