mn

നഗരസഭാ കെട്ടിടത്തിൽ മുകളിലെ ഷീറ്റുകൾ വീഴാറായ നിലയിൽ.

കുന്നംകുളം: നഗരസഭാ കെട്ടിടത്തിന് മുകളിലെ പൊളിഞ്ഞിളകിയ ഇരുമ്പ് ഷീറ്റുകൾ അപകട ഭീഷണിയാകുന്നു. കുന്നംകുളം-തൃശൂർ റോഡിലെ പഴയ ബസ് സ്റ്റാൻഡിന് മുൻവശം സ്ഥിതിചെയ്യുന്ന ഇരുനില കെട്ടിടത്തിന് മുകളിലെ പൊളിഞ്ഞിളകിയ ഇരുമ്പ് ഷീറ്റുകളാണ് ഏത് നിമിഷവും നിലംപൊത്താവുന്ന വിധത്തിൽ അപകട ഭീഷണി ഉയർത്തുന്നത്. റോഡരികിൽ നിൽക്കുന്ന കെട്ടിടത്തിന് വർഷങ്ങൾ പഴക്കമുണ്ട്. ദിവസവും നിരവധി ആളുകളാണ് ഇതുവഴി കടന്നുപോകുന്നതും, ഇവിടെ കച്ചവ്വടം നടത്തുന്നതും, ശക്തമായ കാറ്റും മഴയും ഉണ്ടായാൽ ഷീറ്റുകൾ താഴേക്ക് വീഴും എന്ന ഭീതിയിലാണ് യാത്രക്കാരും കച്ചവടക്കാരും. നിരവധി തവണ ഷീറ്റുകൾ താഴെ വീണിട്ടുണ്ടെങ്കിലും തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. അപകടഭീഷണി ഉയർത്തുന്ന ഇരുമ്പ് ഷീറ്റുകൾ ബന്ധപ്പെട്ടവർ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.