ചാലക്കുടി: നഗരസഭ പ്രസിദ്ധീകരിച്ച കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ജനങ്ങൾക്ക് ആക്ഷേപങ്ങൾ നൽകാൻ സർക്കാർ അനുവദിച്ച സമയം ഇന്ന് അവസാനിക്കും. ഇനിയും ആരെങ്കിലും പരാതി നൽകാനുണ്ടെങ്കിൽ ഇന്ന് തന്നെ നൽകണമെന്ന് ചെയർമാൻ വി.ഒ. പൈലപ്പൻ അറിയിച്ചു. ഇതിന് ശേഷമായിരിക്കും നഗരസഭ ഭേദഗതികൾ സംബന്ധിച്ച തുടർ നടപടികൾ സ്വീകരിക്കുക.