 
ആർ.എസ്.എസ് ചാലക്കുടിയിൽ നടത്തിയ പ്രകടനം.
ചാലക്കുടി: പൊലിസും എസ്.ഡി.പി.ഐയും നടത്തുന്ന പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. കണ്ണമ്പുഴ ക്ഷേത്രം റോഡിൽ നിന്നാരംഭിച്ച പ്രകടനം സൗത്ത് ജംഗ്ഷനിൽ സമാപിച്ചു. ആർ.എസ്.എസ് ഖണ്ഡ് കാര്യവ്യാഹ് എം.വി. വിനീഷ്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ബൈജു ശ്രീപൂരം, മണ്ഡലം ഭാരവാഹികളായ സി.ഡി. ഗിരീഷ് കോശ്ശേരി, പി.ആർ. ശിവപ്രസാദ്, ഹിന്ദുഐക്യവേദി ജില്ലാ വർക്കിംഗ് പ്രസിഡന്റ് എ.എ.ഹരിദാസ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. സുരക്ഷയുടെ ഭാഗമായി കേന്ദ്ര സേനയടക്കമുള്ള വലിയ പൊലിസ് സംഘം നഗരത്തിൽ നിലയുറപ്പിച്ചിരുന്നു.