 
പി.ടി. മോഹനകൃഷ്ണൻ അനുസ്മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മുൻ ചെയർമാനും എം.എൽ.എയുമായിരുന്ന പി.ടി. മോഹനകൃഷ്ണന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.വി. ഹൈദരാലി, വി. വേണുഗോപാൽ, പി. യതീന്ദ്രദാസ്, വടക്കേകാട് ബ്ലോക്ക് പ്രസിഡന്റ് ഉമ്മർ മുക്കണ്ടത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ മുസ്താക്ക് തുടങ്ങിയവർ സംസാരിച്ചു.