1
മൈക്രോ ബയോളജിയിൽ ഒന്നാം റാങ്ക് നേടിയ കാർത്തികയ്ക്ക് കൗൺസിലർ പി.എൻ. വൈശാഖ് ഉപഹാരം നൽകുന്നു.

വടക്കാഞ്ചേരി: കോഴിക്കോട് സർവകലാശാല എം.എസ്.സി മൈക്രോ ബയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വി. കാർത്തികയെ വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 10 വികസന സമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വടക്കാഞ്ചേരി നഗരസഭ മുൻ കൗൺസിലർ പ്രസീത സുകുമാരന്റെ മകളാണ് കാർത്തിക. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ പി.എൻ. വൈശാഖ് ഉപഹാരം സമ്മാനിച്ചു. എ.പി. ജോൺസൺ, റോയ് ചിറ്റിലപ്പിള്ളി, എ.വിശ്വനാഥൻ, പ്രകാശ് ചിറ്റിലപ്പിള്ളി, ജിജോ തലക്കോടൻ എന്നിവർ പങ്കെടുത്തു.