 
കുന്നംകുളം: ജനജീവിതം ദുരിതത്തിലാക്കി കേച്ചേരി-അക്കിക്കാവ് സംസ്ഥാന പാതയിൽ എയ്യാൽ ചെമ്മന്തിട്ടയ്ക്ക് സമീപം റോഡരികിൽ അറവ് മാലിന്യങ്ങൾ തള്ളിയ നിലയിൽ. കോഴിവേസ്റ്റും ഹോട്ടൽ മാലിന്യങ്ങളും അറവ് മാലിന്യങ്ങളുമാണ് റോഡിൽ ചാക്കുകളിലാക്കിയും അല്ലാതേയും നക്ഷേപിച്ചിരിക്കുന്നത്. പ്രശസ്തമായ ചെമ്മന്തിട്ട ശിവക്ഷേത്രവും എയ്യാൽ കാർത്ത്യായനി ഭഗവതി ക്ഷേത്രവും പള്ളികളും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട് യാത്രക്കാർ മൂക്ക് പൊത്തി വേണം ഇതുവഴി കടന്ന് പോകാൻ. ലോക്ക് ഡൗൺ ഇളവ് വന്നതോടെ രാത്രികാലങ്ങളിൽ റോഡ് കേന്ദ്രീകരിച്ച് മാലിന്യം തള്ളുന്നതും സാമൂഹിക വിരുദ്ധ ശല്യവും ഏറുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ലോക്ക് ഡൗണിന് മുൻപ് റോഡുകളിൽ മാലിന്യം തള്ളുന്നത് നിത്യസംഭവമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയാൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ കഴിയുമെന്ന് സമീപവാസികൾ പറയുന്നു.