news-photo
ക്യാപ്റ്റൻ യോഗേന്ദ്ര സിംഗ് യാദവ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നു.

ഗുരുവായൂർ: കാർഗിൽ യുദ്ധത്തിലെ ജീവിക്കുന്ന വീര സൈനികൻ ഹോണററി ക്യാപ്റ്റൻ യോഗേന്ദ്ര സിംഗ് യാദവ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ ശീവേലിക്ക് ശേഷമായിരുന്നു ക്ഷേത്ര ദർശനം. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻ ദാസ് പ്രസാദ കിറ്റ് നൽകി. ഭരണ സമിതി അംഗം എ.വി. പ്രശാന്ത്, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ എന്നിവരും സന്നിഹിതരായിരുന്നു. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം മമ്മിയൂർ ശിവക്ഷേത്രവും പുന്നത്തൂർ ആനക്കോട്ടയും സന്ദർശിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ക്ഷേത്രത്തിൽ നടയിരുത്തിയ കൊമ്പൻ കൃഷ്ണയ്‌ക്കൊപ്പവും കൊമ്പൻ നന്ദനൊപ്പവും ഫോട്ടൊ എടുത്തു. അരമണിക്കൂറോളം ആനത്താവളത്തിൽ ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.