news-photo

ഗുരുവായൂർ: പതിനൊന്ന് ദിവസമായി മമ്മിയൂർ മഹാദേവക്ഷേത്രത്തിൽ നടന്നുവന്ന അതിരുദ്ര മഹായജ്ഞം വസോർധാരയോടെ സമാപിച്ചു. ശ്രീരുദ്രം ജപിച്ച് ധാര മുറിയാതെ ശുദ്ധമായ പശുവിൻ നെയ്യ് ഹോമകുണ്ഡത്തിലേക്ക് ഹോമിക്കുന്ന ചടങ്ങായ വസോർ ധാരയ്ക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. അതിരുദ്ര മഹായജ്ഞത്തിന്റെ സമാപന ദിനമായ ഇന്നലെ ക്ഷേത്രത്തിൽ അഭൂതപൂർവമായ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. പ്രസാദ ഊട്ടിൽ പങ്കെടുക്കാനും വൻ തിരക്കാണ് അനുഭവപ്പെട്ടത്.