kazhibram-school

കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് യൂണിറ്റുകൾ സമാഹരിച്ച മെഡിക്കൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് നിർവഹിക്കുന്നു.

എടമുട്ടം: പെയിൻ ആൻഡ് പാലിയേറ്റീവ് ആക്ടിവിറ്റീസിന്റെ ഭാഗമായി നടന്ന ഹെൽത്ത്‌കെയർ പരിപാടിയിൽ കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് യൂണിറ്റുകൾ സമാഹരിച്ച മെഡിക്കൽ ഉപകരണങ്ങളായ ഈസി കെയർ വീൽചെയർ, മാനുവൽ ബി.പി അപ്പാരറ്റസ്, സ്തെതസ്‌കോപ്പ്, പൾസ് ഓക്‌സീമീറ്റർ മുതലായവ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് രമേഷ് ബാബു നെടിയിരിപ്പിൽ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ഒ.വി. സാജു, ഹെഡ്മിസ്ട്രസ് എം.പി. നടാഷ ടീച്ചർ, ഗൈഡ് ക്യാപ്ടൻ വി.ആർ. ലിഷ ടീച്ചർ, ജി. ശ്യാം കൃഷ്ണൻ, ഇ.ഐ. മുജീബ്, പി.ആർ.ഒ താഹിറ മുജീബ്, റാഫി കെ. പോൾ എന്നിവർ സംബന്ധിച്ചു. ആൽഫ പാലിയേറ്റീവ് കെയർ കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ ക്ലാസെടുത്തു.