ചാലക്കുടി: റസ്റ്റ് ഹൗസ് ട്രാംവേ ബൈലൈൻ റോഡ് വീതി കൂട്ടി നവീകരിക്കൽ പൂർത്തിയാകുന്നു. പ്രവൃത്തി തീരുമ്പോൾ റോഡിന് അഞ്ച് മീറ്ററോളം വീതി കൂടും. ജലസേചന വകുപ്പ് ഓഫീസ് പറമ്പിൽ നിന്നും സ്ഥലം വിട്ടുനൽകിയാണ് വീതി കൂട്ടൽ. ഇപ്പോൾ രണ്ട് കാറുകൾക്ക് ഒരേ സമയം ഇതിലെ കടന്ന് പോകാനാകും. ടി.ജെ.സനീഷ്‌കുമാർ എം.എൽ.എ, നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ തുങ്ങിയവർ ജലസേചന വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടായിരുന്നു അനുകൂല തീരുമാനമുണ്ടാക്കിയത്. പതിറ്റാണ്ടുകളോളം ഇടവഴിയായി കിടന്ന റസ്റ്റ് ഹൗസ് റോഡിന് വീതി കൂട്ടാൻ ആദ്യമായി നടപടി സ്വീകരിച്ചത്് മുൻ എം.എൽ.എ ബി.ഡി. ദേവസിയായിരുന്നു. റസ്റ്റ് ഹൗസിന്റെ പുനഃർനിർമ്മാണവുമായി ബന്ധപ്പെട്ടാണ് അന്നത്തെ വീതി കൂട്ടൽ. കോടതി ജംഗ്ഷനിൽ അടിപ്പാത വരുന്നതോടെ പ്രസ്തുത റോഡിന്റെ റോഡിന്റെ പ്രധാന്യം കൂടും. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ നവീകരണം.