 
എടമുട്ടം: വലപ്പാട് പഞ്ചായത്തിൽ പാലപ്പെട്ടി വളവിന് പടിഞ്ഞാറ് ഭാഗം കൊയലാണ്ടി സെന്ററിൽ താമസിക്കുന്ന സന്തോഷിന് ഭവനമൊരുങ്ങി. പ്രമേഹം ബാധിച്ച് കാഴ്ച നഷ്ട്ടപ്പെട്ട സന്തോഷിന്റെ ബുദ്ധിമുട്ട് മനസിലാക്കി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ശോഭ സുബിനും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഉമ്മൻ ചാണ്ടിയുടെ അമ്പതാമത് നിയമസഭ വാർഷികത്തിന്റെ ഭാഗമായി കുടുംബത്തെ ഏറ്റെടുക്കുകയായിരുന്നു. മകളുടെ വിദ്യാഭ്യാസവും, സന്തോഷിന്റെ ചികിത്സാ ചെലവും ഉൾപ്പെടെ കുടുംബത്തെ മുഴുവനായും ഏറ്റെടുത്തു. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളായ പാത്രങ്ങളും, കിടക്കയും, ടി.വിയും, മേശയുമെല്ലാം എത്തിച്ചുനൽകി. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് നടക്കുന്ന പുതിയ ഭവനത്തിന്റെ താക്കോൽദാനം ഉമ്മൻ ചാണ്ടി നിർവഹിക്കും. രാഷ്ട്രീയ, പൊതു പ്രവർത്തന മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ശോഭ സുബിൻ നേതൃത്വം നൽകുന്ന തണൽ പദ്ധതിയിലൂടെയാണ് വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സന്തോഷിന്റെ മകളുടെ വിവാഹചെലവും ഏറ്റെടുത്ത് നടത്തുമെന്ന് ശോഭ സുബിൻ പറഞ്ഞു.