notice

കൂർക്കഞ്ചേരി : ശ്രീ മാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന്റെ നോട്ടീസ് ക്ഷേത്രം മേൽശാന്തി വി.കെ.രമേഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ എസ്.എൻ.ബി.പി യോഗം അഡ്മിനിസ്‌ട്രേറ്റർ ജിനേഷ് കെ.വിശ്വനാഥൻ വിവിധ ഉത്സവക്കാവടി കമ്മിറ്റി ഭാരവാഹികൾ, എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.വി.സദാനന്ദൻ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.

എസ്.എൻ.ബി.പി യോഗം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ബാബു, ജയൻ കൂനാപാടൻ, എസ്.എൻ ലൈബ്രറി അഡ്മിനിസ്‌ട്രേറ്റർ കെ.ആർ മോഹനൻ, എസ്.എൻ.ബി.പി യോഗം മുൻ ഭരണസമിതി അംഗങ്ങളായ സുനിൽകുമാർ പയ്യപ്പാടൻ, ഉന്മേഷ് പാറയിൽ, ക്ഷേത്രം സമാജം അംഗങ്ങൾ, ക്ഷേത്രം ജീവനക്കാർ, മാതൃസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായി. 18 നാണ് തൈപ്പൂയം.

സ്കൂ​ൾ​ ​പാ​ച​ക​ ​തൊ​ഴി​ലാ​ളി​ ​മാ​ർ​ച്ച്

തൃ​ശൂ​ർ​:​ ​സ്‌​കൂ​ൾ​ ​പാ​ച​ക​ ​തൊ​ഴി​ലാ​ളി​ ​സം​ഘാ​ട​ന​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ 30​ന് ​രാ​വി​ലെ​ 10​ന് ​മ​ന്ത്രി​ ​കെ.​രാ​ധാ​കൃ​ഷ്ണ​ന്റെ​ ​വ​സ​തി​യി​ലേ​ക്ക് ​മാ​ർ​ച്ച് ​ന​ട​ത്തും.​ ​ആ​ദി​വാ​സി​ ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള​ ​ഏ​ക​ ​അ​ദ്ധ്യാ​പ​ക​ ​വി​ദ്യാ​ല​യം​ ​അ​ട​ച്ചു​പൂ​ട്ടു​ന്ന​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​ഉ​ത്ത​ര​വ് ​പി​ൻ​വ​ലി​ക്ക​ണം​ ​എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ​മാ​ർ​ച്ച്.​ ​ജി.​ഷാ​ന​വാ​സ്,​ ​എ​സ്.​ശ​കു​ന്ത​ള,​ ​എം.​ഷം​സു​ദ്ദീ​ൻ,​ ​ശ്രീ​ധ​ര​ൻ​ ​തേ​റ​മ്പി​ൽ​ ​എ​ന്നി​വ​ർ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

മാ​ഡം​ക്യൂ​റി​ ​ക​റ​ന്റ് ​അ​ഫ​യേ​ഴ്സ് ​പ​രീ​ക്ഷ

തൃ​ശൂ​ർ​:​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​പ​ത്ര​വാ​യ​ന​ ​ശീ​ലം​ ​വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി​ ​മാ​ഡം​ക്യൂ​റി​ ​അ​ക്കാ​ഡ​മി​ ​ക​റ​ന്റ് ​അ​ഫ​യേ​ഴ്‌​സ് ​പ​രീ​ക്ഷ​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ 8,​ 9,10​ ​ക്ലാ​സു​ക​ളി​ൽ​ ​പ​ഠി​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഫെ​ബ്രു​വ​രി​ 5​ന് ​വൈ​കീ​ട്ട് 8​ ​മു​ത​ൽ​ ​മാ​ഡം​ക്യൂ​റി​ ​ആ​പ്പി​ലൂ​ടെ​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​പ​രീ​ക്ഷ​ ​ന​ട​ത്തു​ന്ന​ത്.​ ​വി​ജ​യി​ക​ൾ​ക്ക് ​ആ​കെ​ 30,000​ ​രൂ​പ​യു​ടെ​ ​കാ​ഷ് ​പ്രൈ​സു​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്യു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​അ​റി​യി​ച്ചു.​ ​ടോ​ണി​ ​ചേ​ർ​പ്പ്,​ ​സ​ത്താ​ർ​ ​പി.​എം,​ ​ശ​ര​ത്ത് ​കൃ​ഷ്ണ​ൻ,​ ​വി​ൽ​ഫ്ര​ഡ് ​തോ​മ​സ് ​എ​ന്നി​വ​ർ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.