suresh

തൃശൂർ : ശക്തൻ മാർക്കറ്റ് വികസനത്തിന് കൂടുതൽ തുക നൽകുന്നത് പരിഗണിക്കുമെന്ന് സുരേഷ് ഗോപി എം.പി. എം.പി ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് മത്സ്യ മാർക്കറ്റിൽ നടപ്പിലാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.

എം.പി ഫണ്ട് വിഹിതം കൂടുതലായി ലഭിച്ചാൽ വീണ്ടും തുക നൽകുന്നത് പരിഗണിക്കും. അതുപോലെ നേരത്തെ പ്രഖ്യാപിച്ച പദ്ധതികളിൽ മിച്ചം വരുന്ന തുക ഉണ്ടോയെന്ന് പരിശോധിക്കും. മാർക്കറ്റിനുള്ളിലെ ശുദ്ധജലവിതരണം കാര്യക്ഷമമാക്കാനാണ് തുക വിനിയോഗിക്കുന്നത്. വാട്ടർ ടാങ്കിന്റെ അവസ്ഥ പരിതാപകരമാണ്. ദുരന്തമുണ്ടായ ശേഷമുള്ള തിരുത്തലല്ല, ദുരന്തം ഒഴിവാക്കുകയാണ് വേണ്ടത്. കേരളത്തിലെ മാർക്കറ്റുകളിൽ ഒരു മുദ്രയായി മാറണം ഈ പദ്ധതിയെന്നും സുരേഷ് ഗോപി പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് വേളയിലാണ് ശക്തൻ മാർക്കറ്റിന് ഒരു കോടി രൂപ നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തത്. മേയർ എം.കെ.വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ , കൗൺസിലർമാരായ വർഗീസ് കണ്ടംകുളത്തി, പൂർണിമ സുരേഷ്, എൻ.പ്രസാദ്, കെ.എം.നിജി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാർ, ജസ്റ്റിൻ ജേക്കബ്ബ്, സർജു തൊയക്കാവ്, സുജയ് സേനൻ തുടങ്ങിയവരും ഉണ്ടായിരുന്നു.

നോ​ട്ട​മെ​ത്തി​യ​ത് ​നെ​യ്മീ​നിൽ
ഇ​ത​ങ്ങെ​ടു​ത്തോ

തൃ​ശൂ​ർ​ ​:​ ​ശ​ക്ത​ൻ​ ​മാ​ർ​ക്ക​റ്റ് ​വി​ക​സ​ന​ത്തി​ന്റെ​ ​വി​ല​യി​രു​ത്ത​ലി​നി​ടെ​യാ​ണ് ​മ​ത്സ്യ​ ​മാ​ർ​ക്ക​റ്റി​ലെ​ ​ക​ട​യി​ലേ​ക്ക് ​സു​രേ​ഷ് ​ഗോ​പി​ ​എം.​പി​ ​ക​യ​റി​ച്ചെ​ന്ന​ത്.​ ​വി​വി​ധ​ ​ത​ര​ത്തി​ലു​ള്ള​ ​മീ​നു​ക​ൾ​ ​നി​ര​ത്തി​ ​വെ​ച്ചി​രി​ക്കു​ന്നു.​ ​എ​ന്നാ​ൽ​ ​ക​ണ്ണെ​ത്തി​യ​ത് ​ഇ​ഷ്ട​ഇ​ന​മാ​യ​ ​നെ​യ്മീ​നി​ൽ.​ ​ഉ​ട​നെ​ ​ഒ​രെ​ണ്ണം​ ​എ​ടു​ത്തു​യ​ർ​ത്തി.​ ​ഇ​തൊ​ന്ന് ​തൂ​ക്കി​ ​നോ​ക്കെ​ന്ന് ​ക​ട​ക്കാ​ര​നോ​ട് ​പ​റ​ഞ്ഞു.​ ​ന​ല്ല​ ​നെ​യ്മീ​നാ​ണ് ​സാ​റേ​യെ​ന്ന് ​ക​ട​ക്കാ​ര​ൻ.​ ​തൂ​ക്കി​ ​നോ​ക്കി​യ​പ്പോ​ൾ​ ​ആ​റ​ര​ ​കി​ലോ.​ 2500​ ​രൂ​പ​ ​വ​രു​മെ​ന്ന് ​ക​ട​ക്കാ​ര​ൻ​ ​പ​റ​ഞ്ഞു.​ ​ഉ​ട​നെ​ ​പോ​ക്ക​റ്റി​ൽ​ ​നി​ന്ന് ​മൂ​വാ​യി​രം​ ​രൂ​പ​യെ​ടു​ത്ത് ​ന​ൽ​കി.​ ​സാ​റേ​ ​ഇ​ത് ​കൂ​ടു​ത​ലു​ണ്ടെ​ന്ന​ ​ക​ട​ക്കാ​ര​ന്റെ​ ​മ​റു​പ​ടി​ ​വ​ന്ന​പ്പോ​ൾ​ ​ബാ​ക്കി​ ​പൈ​സ​ ​ഇ​വി​ടെ​ ​ശു​ചീ​ക​ര​ണ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​ചാ​യ​ ​വാ​ങ്ങി​ ​ന​ൽ​ക​ണ​മെ​ന്ന് ​പ​റ​ഞ്ഞാ​യി​രു​ന്നു​ ​മ​ട​ക്കം.​ ​ഇ​ന്ന​ലെ​ ​മേ​യ​ർ,​ ​കൗ​ൺ​സി​ല​ർ​മാ​ർ,​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ൾ​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​മ​ത്സ്യ​ ​മാ​ർ​ക്ക​റ്റി​ലെ​ത്തി​ ​ച​ർ​ച്ച​ക​ൾ​ക്ക് ​ശേ​ഷം​ ​മ​ട​ങ്ങു​മ്പോ​ഴാ​ണ് ​മ​ത്സ്യ​ ​മാ​ർ​ക്ക​റ്റി​ലെ​ ​ക​ട​യി​ൽ​ ​ക​യ​റി​ ​മീ​ൻ​ ​വാ​ങ്ങി​യ​ത്.​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കെ.​കെ.​അ​നീ​ഷ് ​കു​മാ​ർ,​ ​ജ​സ്റ്റി​ൻ​ ​ജേ​ക്ക​ബ്ബ്,​ ​പൂ​ർ​ണി​മ​ ​സു​രേ​ഷ്,​ ​എ​ൻ.​പ്ര​സാ​ദ് ,​ ​എ​ൻ.​ആ​ർ.​റോ​ഷ​ൻ,​ ​ര​ഘു​നാ​ഥ് ​സി.​മേ​നോ​ൻ​ ​എ​ന്നി​വ​രും​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

കൊ​വി​ഡ് 437​ ​പേ​ർ​ക്ക്

തൃ​ശൂ​ർ​ ​:​ ​ജി​ല്ല​യി​ൽ​ 437​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ചു.​ 261​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 3,060​ ​ആ​ണ്.​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 5,52,613​ ​ആ​ണ്.​ 5,46,401​ ​പേ​രാ​ണ് ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യ​ത്.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 415​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.