kurisupally-accident
ദേശീയ പാത 66ൽ വലപ്പാട് കുരിശുപള്ളി വളവിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ നിലയിൽ.

വലപ്പാട്: ദേശീയ പാത 66ൽ വലപ്പാട് കുരിശുപള്ളി വളവിൽ അപകടം പതിവാകുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ നിയന്ത്രണം വിട്ട ചരക്ക്‌ ലോറി മറിഞ്ഞ് ഡ്രൈവർ സോമനാഥന് പരിക്കേറ്റു. മുംബയിൽ നിന്ന് ആലപ്പുഴയിലേക്ക് മരുന്നുമായി പോയിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പൊലീസും ചേർന്നാണ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത്. പഞ്ചായത്തും വലപ്പാട് പൊലീസും മണപ്പുറം ഫിനാൻസും സംയുക്തമായി രണ്ട് വർഷം മുമ്പ് ഇവിടെ സുരക്ഷാ ക്രമീകരണങ്ങൾ നടത്താൻ തീരുമാനിച്ചെങ്കിലും ഹൈവേ അധികൃതർ അനുവാദം നൽകിയില്ല.

പിന്നീട് പഞ്ചായത്ത് കളക്ടറെ സമീപിച്ചിരുന്നു. എന്നിട്ടും അനുകൂല പ്രതികരണമുണ്ടായില്ല.