march
കുടിവെള്ളക്ഷാമം പരിഹരിക്കണെമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ശ്രീനാരായണപുരം പഞ്ചായത്ത് കിഴക്കൻ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ മാർച്ച് സുബീഷ് ചെത്തിപ്പാടത്ത് ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ ആല, ഗോതുരുത്ത്, കല്ലുംപുറം, കോതപറമ്പ് കടവ് എന്നീ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് കിഴക്കൻ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

സ്വരൂപ് പുന്നത്തറ അദ്ധ്യക്ഷനായി. ബി.ജെ.പി എടവിലങ്ങ് മണ്ഡലം വൈസ് പ്രസിഡന്റ് സുബീഷ് ചെത്തിപാടത്ത് ഉദ്ഘാടനം ചെയ്തു. സന്തോഷ് മംഗലത്ത്, ഷിംജി അജിതൻ, ലക്ഷ്മി മഞ്ജുലാൽ, മഹേഷ്, ശ്രീകുമാർ പെരിങ്ങാട്ട്, അനീഷ് കുറുപ്പശ്ശേരി, സുജിത്ത് മംഗലത്ത് തുടങ്ങിയവർ നേതൃത്വം നൽകി. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ പറഞ്ഞു.