 പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരം പഞ്ചായത്ത് വിശകലന യോഗത്തിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ സംസാരിക്കുന്നു.
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരം പഞ്ചായത്ത് വിശകലന യോഗത്തിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ സംസാരിക്കുന്നു.
ശ്രീനാരായണപുരം പഞ്ചായത്ത് വിശകലന യോഗം ചേർന്നു
കൊടുങ്ങല്ലൂർ: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരം പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള പദ്ധതികൾ വിഭാവനം ചെയ്യുന്നതിന് പ്രസിഡന്റ് എം.എസ്. മോഹനന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. പ്രകൃതി സൗഹൃദത്തിന് പ്രാമുഖ്യം നൽകിയായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. സർക്കാരിന്റെ പദ്ധതികളുമായി സംയോജിപ്പിച്ച് പഞ്ചായത്തിൽ വികസന പദ്ധതികൾ നടപ്പാക്കുന്നതിന് സഹായം നൽകുമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ പറഞ്ഞു. തീരദേശ ആവാസവ്യവസ്ഥ പുനഃസ്ഥാപനത്തിന്റെ ഭാഗമായുള്ള വ്യക്ഷത്തൈ നടീൽ പ്രവർത്തനം നാല് വാർഡുകളിലായി പുരോഗമിക്കുകയാണ്. ഡോ. അമിതാബച്ചൻ, വൈസ് പ്രസിഡന്റ് സി.സി. ജയ, വികസനകാര്യ ചെയർമാൻ കെ.എ. അയൂബ്, സൗദ നാസർ, കെ.ആർ. രാജേഷ്, രമ്യ, എ. രതി, ശ്യാംലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
യോഗ തീരുമാനങ്ങൾ
പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പച്ച തുരുത്ത് പദ്ധതി നടപ്പാക്കും. തൈകൾ ഉൽപ്പാദിപ്പിക്കുന്നതിനായി നഴ്‌സറികൾ റെയിൻ ഹാർവെസ്റ്റ്, റൂഫ് വാട്ടർ ഹാർവെസ്റ്റ്, ഗ്രൗണ്ട് വാട്ടർ റീ ചാർജിംഗ് ,കിണർ റീചാർജിംഗ്, കുളങ്ങളെ ജനകീയ സഹകരണത്തോടെ ഉപയോഗപ്രഥമാക്കി മത്സ്യം വളർത്തൽ, സസ്യ പരിചരണം തുടങ്ങിയ വിവിധ പദ്ധതികൾക്ക് ഊന്നൽ നൽകും.