കൊടുങ്ങല്ലൂർ: കാവിൽക്കടവിലെ മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സിലെ മുറികൾ വാടകക്കെടുത്തവർ വൈദ്യുതി ഇല്ലാതെ വെട്ടിലായിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബർ ആറിന് മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സിലുണ്ടായ തീപ്പിടുത്തത്തെ തുടർന്നാണ് ഇവിടെ വൈദ്യുതി വിതരണം തടസപ്പെട്ടത്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ഓഫീസിലും, കെ.എസ്.ഇ.ബി ഓഫീസും നിരവധി തവണ കയറിയറങ്ങിയിട്ടും നടപടിയുണ്ടായില്ലെന്ന് വാടകക്കാർ പറയുന്നു. തീപിടുത്തത്തിൽ വയറിംഗ് ഉൾപ്പടെ കത്തിനശിച്ചതിനാൽ റീ വയറിംഗ് ഉൾപ്പടെയുള്ള പ്രവൃത്തികൾക്ക് ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ടിവരുമെന്ന് നഗരസഭാ വൃത്തങ്ങൾ പറയുന്നു. എന്നാൽ വൈദ്യുതിയില്ലാതെ കച്ചവടവും ജീവിതവും എങ്ങിനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് കെട്ടിടത്തിലെ വാടകക്കാർ.