 
ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂൾ വാർഷികം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ആനന്ദപുരം: മികച്ച വിദ്യാർത്ഥികളെ നിലനിറുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു. ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂൾ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ളവർക്ക് ഗുണകരമാകുന്ന രീതിയിൽ വിദ്യാർത്ഥികൾ തങ്ങളുടെ നേട്ടങ്ങൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, അംഗങ്ങളായ എ.എസ്. സുനിൽകുമാർ, കെ. വൃന്ദാകുമാരി, സി.പി. നിത, നിജി വത്സൻ എന്നിവർ സംസാരിച്ചു.