തിരുവില്വാമല: ഹാസ്യ സാഹിത്യകരൻ വി.കെ.എന്നിന്റെ 18-ാമത് ചരമവാർഷികത്തിൽ കേരള സാഹിത്യ അക്കാഡമിയുടെയും വി.കെ.എൻ സ്മാരക സമിതിയുടെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ വിപുലമായ അനുസ്മരണ പരിപാടികൾ നടത്തും. വി.കെ.എൻ സ്മാരക കേന്ദ്രത്തിൽ നടന്ന യോഗത്തിൽ സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ.കെ.പി. മോഹനൻ, വി.കെ.എൻ സ്മാരക സമിതി സെക്രട്ടറി മനോജ് കുമാർ, പ്രസിഡന്റ് രാംകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുകുമാരൻ, വൈസ് പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, സ്മാരക സമിതി അംഗങ്ങളായ ജയപ്രകാശ് കുമാർ, സാഹിത്യകാരൻ ഉണ്ണിക്കൃഷ്ണൻ തോട്ടശ്ശേരി, കെ.പി. ഉമാശങ്കർ, ഭാനുപ്രകാശ്, ശശികുമാർ, ജയൻ തുടങ്ങിയവർ പങ്കെടുത്തു. ജനുവരി 25 ന് വി.കെ.എൻ സ്മാരക മന്ദിരത്തിലാണ് അനുസ്മരണം നടക്കുന്നത്.