munci-
കുന്നംകുളം നഗരസഭ പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തപ്പോൾ.

കുന്നംകുളം: നഗരസഭാ പ്രദേശത്തെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ചിക്കൻ പൊരിച്ചത്, കറി, മസാല തേച്ച് വച്ച ചിക്കൻ, പഴകിയ എണ്ണ, പൊറാട്ട എന്നിവയാണ് പിടികൂടിയത്. ഹെൽത്ത് ഇൻസ്‌പെക്ടർ പി.എ. വിനോദ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി.രമിത, സ്മിത പരമേശ്വരൻ എന്നിവർ ഹെൽത്ത് സ്‌ക്വാഡിന്റെ ഭാഗമായി ഹോട്ടൽ പരിശോധനയിൽ പങ്കെടുത്തു.