കയ്പമംഗലം: ദേശീയപാത 66 കൊപ്രക്കളത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ ചാവക്കാട് വടക്കേക്കാട് സ്വദേശി മതിലകത്ത് വീട്ടിൽ അജീഷ് (41), കുന്നംകുളം സ്വദേശി ജാബിർ (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാബിറിന്റെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് തൃശൂർ ജൂബിലി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡരികിലെ മീൻ തട്ട് തകർത്ത് സമീപത്തെ ബേക്കറിയിലേക്ക് ബൈക്ക് ഇടിച്ചു കയറി. ചെറായി സ്വദേശികളാണ് കാറിൽ സഞ്ചരിച്ചിരുന്നത്. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തിയിരുന്നു.