sreenarayana


തൃശൂർ : രാജ്യത്ത് അസഹിഷ്ണുതയ്ക്ക് എതിരെ ഉയരേണ്ടത് സമാധാനത്തിന്റെയും ഐക്യപ്പെടലിന്റെയും പുരോഗമന ചിന്തകളുടെയും സരണികളാണെന്ന് നമ്മളെ ബോദ്ധ്യപ്പെടുത്തിയത് ശ്രീനാരായണ ചിന്തകളാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.

ടി.ആർ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റും തൃശൂർ ഗുരുഭവനും ചേർന്ന് സംഘടിപ്പിച്ച ടി.ആർ.രാഘവൻ അനുസ്മരണവും ശ്രീനാരായണ അവാർഡ് സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. അത് ഭൂതകാലത്തേക്കല്ല, വർത്തമാന കാലത്തേക്കും ഭാവികാലത്തേക്കും പ്രഹരശേഷിയോടെ മുന്നോട്ടുപോകാനുള്ള ചിന്തകളായിരിക്കും. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ കൂടുതൽ കരുത്തോടെ പകർത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴി അതിന്റെ പ്രചാരകരാകുന്നതിനൊപ്പം അത് ജീവിതത്തിലും പകർത്താൻ ശ്രമിക്കുക എന്നതാണ്. മണപ്പുറത്ത് വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ തുടക്കം കുറിച്ചത് ടി.ആർ രാഘവനാണെന്നും അദ്ദേഹം അനുസ്മരിച്ചു.

ശ്രീനാരായണ അവാർഡ് മാർത്തോമ മെത്രാപ്പൊലീത്ത മാർ തിയോഡോഷ്യസിന് മന്ത്രി സമർപ്പിച്ചു. ഗുരുവിന്റെ സന്ദേശം ഒരു വിഭാഗത്തിനോ ഒരു ജാതിക്കോ വേണ്ടിയുള്ളതായിരുന്നില്ലെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ചേർത്തല ശ്രീനാരായണ ആശ്രമം സെക്രട്ടറി സ്വാമി അസ്പൃശ്യാനന്ദ പറഞ്ഞു. ഡോ.പി.വി.കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. അവാർഡ് ജേതാവിനെ ടി.ആർ.ട്രസ്റ്റ് ചെയർമാൻ ടി.ആർ.വിജയകുമാർ പൊന്നാട അണിയിച്ചു. ടി.എൻ.പ്രതാപൻ എം.പി അനുസ്മരണം പ്രഭാഷണം നടത്തി. പി.ബാലചന്ദ്രൻ എം.എൽ.എ അനുമോദന പ്രസംഗം നടത്തി. അഡ്വ.പി.ആർ വിവേക് , വസന്തകുമാരി വേണുഗോപാൽ, മണികണ്ഠൻ വാലത്ത് എന്നിവർ സംസാരിച്ചു.

എം.​ഒ.​ ​റോ​ഡ് ​മു​ത​ൽ​ ​ശ​ക്ത​ൻ​ന​ഗർ
വ​രെ​ ​മോ​ഡ​ൽ​ ​റോ​ഡാ​ക്കും

തൃ​ശൂ​ർ​:​ ​എം.​ഒ​ ​റോ​ഡ് ​മു​ത​ൽ​ ​ശ​ക്ത​ൻ​ന​ഗ​ർ​ ​വ​രെ​ ​മോ​ഡ​ൽ​ ​റോ​ഡാ​ക്കു​ക​ ​എ​ന്ന​ ​സ്വ​പ്ന​ ​പ​ദ്ധ​തി​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ​ ​കോ​ർ​പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ 2013​ ​മു​ത​ൽ​ ​ആ​രം​ഭി​ച്ച​ ​വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രു​ടെ​ ​പു​ന​ര​ധി​വാ​സ​ ​പ്ര​ക്രി​യ​യും​ ​അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി.​ 225​ ​വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രു​ടെ​ ​ഫി​സി​ക്ക​ൽ​ ​വെ​രി​ഫി​ക്കേ​ഷ​ൻ​ ​ന​ട​ത്തി​ ​സ്ഥ​ലം​ ​ന​റു​ക്കെ​ടു​ത്ത​ ​ന​ട​പ​ടി​ ​കൗ​ൺ​സി​ൽ​ ​ഏ​ക​ക​ണ്ഠ​മാ​യി​ ​അം​ഗീ​ക​രി​ച്ചു.
അ​തി​ദ​രി​ദ്ര​രെ​ ​ക​ണ്ടെ​ത്ത​ൽ​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ 55​ ​ഡി​വി​ഷ​നു​ക​ളി​ലും​ ​നി​ന്നും​ ​ല​ഭി​ച്ച​ ​ലി​സ്റ്റ് ​പ​രി​ശോ​ധി​ച്ച് ​അം​ഗീ​ക​രി​ച്ചു.​ ​സ​ർ​വേ​ ​അ​തി​വേ​ഗം​ ​പൂ​ർ​ത്തീ​ക​രി​ച്ച് ​കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്ത് ​എ​ത്തു​ന്ന​തി​ന് ​പ്ര​യ​ത്‌​നി​ച്ച​ ​എ​ല്ലാ​വ​രെ​യും​ ​മേ​യ​ർ​ ​എം.​കെ.​ ​വ​ർ​ഗീ​സ് ​അ​ഭി​ന​ന്ദി​ച്ചു.​ ​അ​മൃ​ത് ​പ​ദ്ധ​തി​യു​ടെ​ ​സേ​വിം​ഗ്‌​സ് ​തു​ക​യാ​യ​ 30​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​പ​ദ്ധ​തി​യും​ ​അം​ഗീ​ക​രി​ച്ചു.​ ​പി.​ഒ.​ ​റോ​ഡ് ​വ​ൺ​വേ​ ​ആ​ക്കി​യ​ത് ​പു​ന​:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ജ​ൻ.​ജെ.​ ​പ​ല്ല​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ 100​ ​മീ​റ്റ​ർ​ ​റോ​ഡ് ​വ​ൺ​വേ​ ​ആ​യ​തു​കൊ​ണ്ട് ​ഗ​താ​ഗ​ത​സൗ​ക​ര്യം​ ​വ​ർ​ദ്ധി​ച്ചി​ട്ടി​ല്ലെ​ന്നും​ ​മ​റി​ച്ച് ​ജ​ന​ങ്ങ​ൾ​ക്കും​ ​വ്യാ​പാ​രി​ക​ൾ​ക്കും​ ​ബു​ദ്ധി​മു​ട്ടാ​ണ് ​ഉ​ണ്ടാ​യ​തെ​ന്നും​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​പ​റ​ഞ്ഞു.​ ​വ​ൺ​വേ​ ​പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ​ബി.​ജെ.​പി​യും​ ​ആ​വ​ശ്യ​പ്പെ​ട്ടു.