ulkadanam

കൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിൽ 'മുസിരിസ് വേവ്‌സ് 2022' എന്ന് നാമകരണം ചെയ്ത വാർഷിക പരിപാടികളുടെ ആരംഭവും വിവിധ വിനോദ സഞ്ചാര പരിപാടികളുടെ ഉദ്ഘാടനവും മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. സ്റ്റുഡന്റ്‌സ് ഹെറിറ്റേജ് വാക്ക് സംസ്ഥാനതല ഉദ്ഘാടനവും കൊച്ചി വിമാനത്താവളം മുസിരിസ് പൈതൃക പദ്ധതിയിലേക്ക് സംയുക്തമായി സർവീസ് നടത്തുന്നതിന് കൈമാറിയ സൗരോർജ്ജ ബോട്ടിന്റെ ലോഞ്ചിംഗും, കെ.എസ്.ഐ.എൻ.സി നിർമ്മിച്ച അത്യാധുനിക സൗകര്യങ്ങളടങ്ങിയ ബോട്ട് ഏറ്റുവാങ്ങൽ എന്നീ ചടങ്ങുകളും മന്ത്രി നിർവഹിച്ചു. കോട്ടപ്പുറം മുസിരിസ് ആംഫി തീയേറ്ററിൽ നടന്ന ചടങ്ങിൽ വി.ആർ സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ്, മുസിരിസ് പൈതൃക പദ്ധതി എം.ഡി പി.എം നൗഷാദ്, എം.ഇ പ്രശോഭ് എന്നിവർ സംസാരിച്ചു. സ്റ്റുഡന്റ്‌സ് ഹെറിറ്റേജ് വാക്കിൽ പങ്കെടുത്ത കോഴിക്കോട് ജില്ലയിലെ നീലേശ്വരം സ്‌കൂളിലെ കുട്ടിപൊലീസുകാരുമായി മന്ത്രി സംവദിച്ചു. ചിത്രരചനയിൽ സൂര്യനാഥ് (എസ്.എൻ ട്രസ്റ്റ് ഹൈസ്‌കൂൾ കൊല്ലം) ഒന്നാം സ്ഥാനവും, ജഗന്നാഥ് (കടമ്പൂർ ഹൈസ്‌കൂൾ എടക്കാട് കണ്ണൂർ) രണ്ടാം സ്ഥാനവും, അഭിനവ് സി (നെന്മാറ ഹൈസ്‌കൂൾ പാലക്കാട് ) മൂന്നാം സ്ഥാനവും നേടി.

ഡി​ജി​റ്റ​ൽ​ ​സ​ർ​വേ​യി​ലൂ​ടെ​ ​നാ​ല് ​വ​ർ​ഷ​ത്തിൽ
റീ​സ​ർ​വേ​ ​പൂ​ർ​ത്തി​യാ​ക്കും

തൃ​ശൂ​ർ​:​ ​ഡി​ജി​റ്റ​ൽ​ ​സ​ർ​വേ​യി​ലൂ​ടെ​ ​നാ​ല് ​വ​ർ​ഷ​ത്തി​ൽ​ ​റീ​സ​ർ​വേ​ ​പ്ര​വ​ർ​ത്ത​നം​ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​പ​റ​ഞ്ഞു.
സ​ർ​വേ​ ​ഓ​ഫീ​സ് ​ടെ​ക്‌​നി​ക്ക​ൽ​ ​എം​പ്ലോ​യീ​സ് ​യൂ​ണി​യ​ൻ​ ​(​എ​സ്.​ഒ.​ടി.​ഇ.​യു​)​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ആ​ധു​നി​ക​ ​സ​ർ​വേ​ ​ഉ​പ​ക​ര​ണം​ ​ഉ​പ​യോ​ഗി​ച്ച് ​റീ​സ​ർ​വേ​ ​പ്ര​വ​ർ​ത്ത​നം​ ​പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ​ ​ഏ​കീ​കൃ​ത​ ​ത​ണ്ട​പ്പേ​ർ​ ​സി​സ്റ്റം​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​ആ​ദ്യ​സം​സ്ഥാ​ന​മാ​യി​ ​കേ​ര​ളം​ ​മാ​റും.​ ​കേ​ര​ള​ത്തി​ലെ​ ​എ​ല്ലാ​ ​അ​ന​ധി​കൃ​ത​ ​ഭൂ​മി​ ​കൈ​യേ​റ്റ​ങ്ങ​ളും​ ​തി​രി​ച്ചു​പി​ടി​ച്ച് ​ഭൂ​ര​ഹി​ത​രി​ല്ലാ​ത്ത​ ​കേ​ര​ളം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കും.​ ​റീ​സ​ർ​വേ​ ​ക​ഴി​യു​ന്ന​തോ​ടെ​ ​ഭൂ​പ​രി​ഷ്‌​ക​ര​ണ​ ​നി​യ​മ​ത്തി​ന​നു​സൃ​ത​മാ​യി​ ​മി​ച്ച​ഭൂ​മി​ ​ക​ണ്ടെ​ത്താ​നും​ ​ഏ​റ്റെ​ടു​ക്കാ​നും​ ​അ​തോ​ടൊ​പ്പം​ ​സ​ർ​ക്കാ​ർ​ ​ഭൂ​മി​ ​പൂ​ർ​ണ്ണ​മാ​യും​ ​സം​ര​ക്ഷി​ക്കാ​നും​ ​ക​ഴി​യു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​എ​സ്.​ഒ.​ടി.​ഇ.​യു​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​സി​ജു​ ​പി.​തോ​മ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സി.​പി.​ഐ​ ​ജി​ല്ലാ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​വ​ത്സ​രാ​ജ്,​ ​ജ​യ​ശ്ച​ന്ദ്ര​ൻ​ ​ക​ല്ലിം​ഗ​ൽ,​ ​കെ.​എ.​ശി​വ​ൻ,​ ​ന​രേ​ഷ് ​കു​ന്നി​യൂ​ർ,​ ​എം.​യു.​ക​ബീ​ർ,​ ​ജി.​സു​ധാ​ക​ര​ൻ​നാ​യ​ർ,​ ​ജി.​സ​ജീ​ബ്കു​മാ​ർ,​ ​എം.​ജെ.​ബെ​ന്നി​മോ​ൻ,​ ​യു.​സി​ന്ധു,​ ​എ​ൻ.​അ​നി​ൽ,​ ​കെ.​സ​ഞ്ജ​യ്ദാ​സ്,​ ​എ​ൻ.​ബാ​ബു​രാ​ജ് ​സം​സാ​രി​ച്ചു.