തൃശൂർ: ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ പീച്ചി ഘടകം രൂപീകരിച്ചു. പെൻഷൻ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.ശശിധരൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം പീച്ചി യൂണിയൻ സെക്രട്ടറി പി.കെ. സന്തോഷ് അദ്ധ്യക്ഷനായി. ഭാരവാഹികളായി എ.എൻ. മോഹനൻ (പ്രസിഡന്റ്), കെ.സി.പ്രകാശൻ (വൈസ് പ്രസിഡന്റ്) നിർമ്മൽ തമ്പാൻ (സെക്രട്ടറി), കെ.കെ. രാജൻ (ജോ:സെക്രട്ടറി), പി.കെ. മുരളീധരൻ, കെ.കെ. കൃഷ്ണൻ, എൻ.വി. ബാലൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തിൽ നിർമ്മൽ തമ്പാൻ സ്വാഗതവും എ.എൻ. മോഹനൻ നന്ദിയും പറഞ്ഞു