 
ചാവക്കാട്: ശ്രീനാരായണ ഗുരുദേവന്റെ പ്രഥമ ശിഷ്യനായിരുന്ന സദ്ഗുരു ശിവലിംഗദാസ സ്വാമികളുടെ 104-ാമത് മഹാസമാധി ദിനാചരണം മണത്തല വിശ്വാനാഥ ക്ഷേത്രത്തിൽ നടന്നു. രാവിലെ 5.30 മണി മുതൽ ശാന്തി ഹോമം, അഭിഷേകം, വിശേഷാൽ പൂജകൾ, നാമ സങ്കീർത്തനം, അർച്ചന, വൈകുന്നേരം 6 മണി മുതൽ സമൂഹ പ്രാർത്ഥന, കാണിക്ക സമർപ്പണം എന്നിവ നടന്നു. ക്ഷേത്രം തന്ത്രി സി.കെ. നാരായണൻകുട്ടി ശാന്തി, മേൽശാന്തി എം.കെ. ശിവാനന്ദൻ ശാന്തി എന്നിവർ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. കാലത്ത് 9 മണിക്ക് ചേർത്തല ശിവഗിരി ബ്രാഞ്ച് മഠാധിപതി അസ്പർശാനന്ദ സ്വാമികൾക്ക് ക്ഷേത്രാങ്കണത്തിൽ സ്വീകരണം നൽകി. തുടർന്ന് അസ്പർശാനന്ദ സ്വാമികളുടെ പ്രഭാഷണം ഉണ്ടായിരുന്നു. വിശ്വനാഥക്ഷേത്രം സമുദായ ദീപികാ യോഗം ഭരണസമിതി വൈസ് പ്രസിഡന്റ് എൻ.ജി. പ്രവീൺകുമാർ അദ്ധ്യക്ഷനായി. ചടങ്ങിൽ ബി.എ.എം.എസിൽ ഉന്നത വിജയം നേടിയ ഡോ.എൻ.പി. അതുല്യയെ അനുമോദിച്ചു. സമുദായ ദീപികാ യോഗം ഭരണസമിതി ഭാരവാഹികളായ സെക്രട്ടറി കെ.ആർ. രമേഷ്, ജോയിന്റ് സെക്രട്ടറി കെ.എൻ. പരമേശ്വരൻ, ഡോ.പി.വി. മധുസൂദനൻ എന്നിവർ സംസാരിച്ചു. ട്രഷറർ എ.എ.ജയകുമാർ, ജോയിന്റ് സെക്രട്ടറി കെ.കെ. സതീന്ദ്രൻ, ആറ്റൂർ രാജൻ, എൻ.കെ. രാജൻ, എൻ.വി. സുധാകരൻ, കെ.എ. ബിജു, എം.എസ്. ജയപ്രകാശ്, എം.കെ. ഗോപിനാഥ്, എം.വി. ഹരിദാസ്, കെ.സി. സുരേഷ്‌കുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന് അന്നദാനവും ഉണ്ടായിരുന്നു.