തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിലെ കഴക കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ദേവസ്വം സെക്രട്ടറി, യൂണിയൻ പ്രതിനിധികൾ എന്നിവർക്ക് നിവേദനം നൽകി. ജീവനക്കാരുടെ കെ.എസ്.ആർ നടപ്പിലാക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് നിവേദനത്തിൽ അടങ്ങിയിരിക്കുന്നത്. കൂട്ടായ്മ ഭാരവാഹികളായ ബി. അനീഷ്‌കുമാർ, രാഹുൽ, വി. ശാലിനി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.