 
തൃപ്രയാർ: പ്രതിപക്ഷം എപ്പോഴും പ്രതിപക്ഷമായിരിക്കുന്നതാണ് ശരിയായ നീതിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അഭിപ്രായപ്പെട്ടു. സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്തിനെ സന്ദർശിക്കാനെത്തിയതായിരുന്നു കെ. സുധാകരൻ. വടക്കേടത്തിന്റെ പുതിയ പുസ്തകമായ അപഹരിക്കപ്പെടുന്ന ബുദ്ധിയുടെ ആദ്യ കോപ്പി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന് നൽകി കെ.പി.സി.സി പ്രസിഡന്റ് പ്രകാശനം ചെയ്തു. വടക്കേടത്തിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ സുനിൽ ലാലൂർ, അനിൽ പുളിക്കൽ, ബി.വി. ശശികുമാർ, വി.ആർ. വിജയൻ, എ.എൻ. സിദ്ധപ്രസാദ്, നാഷാദ് ആറ്റുപറമ്പത്ത്, കെ.എഫ്. ഡൊമനിക് തുടങ്ങിയവർ സംസാരിച്ചു.