manappuram-foundation
തളർവാത രോഗ ബാധിതനായ അശോക് കുമാറിന് ജന്മനാടിനൊപ്പം മണപ്പുറം പദ്ധതിയുടെ ഭാഗമായി വീൽചെയർ നൽകുന്ന ചടങ്ങിൽ നിന്ന്. കെ.പി.സി.സി പ്രസിഡന്റ് സുധാകരൻ എം.പി, മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ, ഡി.സി.സി അദ്ധ്യക്ഷൻ ജോസ് വള്ളൂർ തുടങ്ങിയവർ സമീപം.

തൃപ്രയാർ: തളർവാത രോഗ ബാധിതനായ അശോക് കുമാറിന് മണപ്പുറം ഫൗണ്ടേഷൻ ജന്മനാടിനൊപ്പം മണപ്പുറം പദ്ധതിയുടെ ഭാഗമായി വീൽചെയർ നൽകി. കെ.പി.സി.സി പ്രസിഡന്റ് സുധാകരൻ എം.പി, മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ എന്നിവർ ചേർന്ന് വീൽചെയർ കൈമാറി. ചടങ്ങിൽ ഡി.സി.സി അദ്ധ്യക്ഷൻ ജോസ് വള്ളൂർ, മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി. ദാസ്, മണപ്പുറം ഫിനാൻസ് ചീഫ് പി.ആർ.ഒ സനോജ് ഹെർബർട്ട്, സീനിയർ പി.ആർ.ഒ കെ.എം. അഷറഫ്, ശോഭ സുബിൻ, സുനിൽ ലാലൂർ എന്നിവർ പങ്കെടുത്തു. വികലാംഗനും, ലോട്ടറി ജീവനക്കാരനുമായ അശോക് കുമാറിന് വാഹനാപകടത്തെ തുടർന്നാണ് കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടത്.