sndp

ചാലക്കുടി ഗായത്രി ആശ്രമത്തിൽ നടന്ന ശിവലിംഗ ദാസ സ്വാമികളുടെ സമാധി ദിനാചരണ ചടങ്ങിൽ നിന്നും.

ചാലക്കുടി: ഗായത്രി ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ശിവലിംഗ ദാസ സ്വാമികളുടെ 104-ാം മഹാസമാധി ദിനം ആചരിച്ചു. ബ്രഹ്മചാരി അമ്പിളിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജയും തുടർന്ന് അനുസ്മരണ പ്രഭാഷണങ്ങളും നടന്നു. ത്യാഗോജ്ജ്വല ജീവിതം നയിച്ച മഹായോഗിയായ സിദ്ധ പുരുഷനായിരുന്നു ദിവ്യശ്രീ ശിവലിംഗ ദാസ സ്വാമികളെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഗുരുദർശന രഘന പറഞ്ഞു. തുല്യം വയ്ക്കാൻ സാധിക്കാത്ത വേദാന്ത സാരാവലി അടക്കം 37 ഓളം കൃതികളുടെ രചയിതാവ് കൂടിയായ ധന്യാത്മനെ കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു-അവർ തുടർന്ന് പറഞ്ഞു.