പുതുക്കാട് : തലോർ - ജെറുസലേം കോനിക്കര പാലം നിർമ്മാണം നടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ തലോർ, ജെറുസലേം, തലവണിക്കര റോഡിലൂടെയുള്ള ഗതാഗതം മൂന്നാഴ്ചത്തേക്ക് പൂർണമായും തടസപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.