cycle

തൃശൂർ: ആഗോളതലത്തിൽ നടന്ന സൈക്ലത്തോണിൽ പങ്കാളികളായി തൃശൂരും. കാെവിഡിനെ തുടർന്ന് അവശരായവരെ സഹായിക്കുക ലക്ഷ്യമാക്കി ആരംഭിച്ച മിഷൻ ബെറ്റർ ടുമാറോ സംഘടനയുടെ ആഗോളതലപ്രവർത്തനത്തിന്റെ തുടക്കമായാണ് സൈക്കിൾ റാലി നടന്നത്. ഐ.ജി പി.വിജയന്റെ മാർഗ്ഗനിർദ്ദേശത്തിലാണ് സംഘടനയുടെ പ്രവർത്തനം. കേരള പൊലീസ് അക്കാഡമി മുൻവശത്ത് നിന്നാരംഭിച്ച റാലി പൊലീസ് ക്രിമിനോളജിസ്റ്റ് ഡോ. ജയേഷ് കെ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരം ചുറ്റി വടക്കുംനാഥൻ ക്ഷേത്രത്തിലെ വിദ്യാർത്ഥി കോർണറിൽ സമാപിച്ചു. ചാലക്കുടിയിൽ നിന്നുമെത്തിയ റാലിയും ഇവിടെ സംഗമിച്ചു. കോർഡിനേറ്റർ വിനോദ് കുമാർ കെ.പി നേതൃത്വം നൽകി. അമ്പത് പേരാണ് റാലിയിൽ പങ്കെടുത്തത്.

407​ ​പേ​ർ​ക്ക് ​കൊ​വി​ഡ്

തൃ​ശൂ​ർ​ ​:​ 407​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ചു.​ 93​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 3,691​ആ​ണ്.​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 5,53,581​ ​ആ​ണ്.​ 5,46,647​ ​പേ​രാ​ണ് ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യ​ത്.​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 8.48​ ​ശ​ത​മാ​ന​മാ​ണ്.​ ​ഇ​തു​വ​രെ​ 46,08,436​ ​ഡോ​സ് ​കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​വി​ത​ര​ണം​ ​ചെ​യ്തു.​ 79,542​ ​കു​ട്ടി​ക​ളാ​ണ് ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​ത്.