kisar

തൃശൂർ: ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ കോളേജ് കായിക താരങ്ങൾക്കായി സ്‌പോർട്‌സ് ആയുർവേദ പരിശോധനാ ക്യാമ്പ് നടന്നു. ഏഷ്യയിലെ ആദ്യത്തെ സ്‌പോർട്‌സ് ആയുർവേദ ആശുപത്രിയായ തൃശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പോർട്‌സ് ആയുർവേദ ആൻഡ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ തൃശൂർ വിമല കോളേജിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. കിസാർ അങ്കണത്തിൽ നടന്ന പരിപാടി സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.ആർ.സാംബശിവൻ ഉദ്ഘാടനം ചെയ്തു. കിസാർ സൂപ്രണ്ട് ഡോക്ടർ ടി.സുധ അദ്ധ്യക്ഷയായി. നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോക്ടർ എം.എസ്.നൗഷാദ്, കിസാർ സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ റോണിഷ് ജോസ് ചാലക്കൽ, വിമല കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബീന ജോസ്, കായിക വിഭാഗം മേധാവി ഹേമലത, സ്‌പോർട്‌സ് ആയുർവേദ റിസർച്ച് സെൽ കൺവീനർ ഡോക്ടർ കെ.സുജിത്, കിസാർ അക്കൗണ്ട്‌സ് ഓഫീസർ കെ.കെ ഷൈലജ എന്നിവർ സംസാരിച്ചു.

ന​ഷ്ട​പ​രി​ഹാ​ര​ ​തുക വ​ർ​ദ്ധി​പ്പി​ക്ക​ണം

തൃ​ശൂ​ർ​ ​:​ ​ഹെ​ലി​കോ​പ്റ്റ​ർ​ ​അ​പ​ക​ട​ത്തി​ൽ​ ​മ​രി​ച്ച​ ​ധീ​ര​ജ​വാ​ൻ​ ​എ.​പ്ര​ദീ​പി​ന് ​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പി​ച്ച​ ​ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​ ​വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വീ​ട് ​സ​ന്ദ​ർ​ശി​ച്ച് ​കു​ടും​ബാം​ഗ​ങ്ങ​ളെ​ ​ആ​ശ്വ​സി​പ്പി​ച്ചു.​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​ർ,​ ​ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​എ​ഫ്.​ ​ഡൊ​മി​നി​ക്,​ ​ഒ​ല്ലൂ​ർ​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റ് ​ജെ​യ്ജു​ ​സെ​ബാ​സ്റ്റ്യ​ൻ,​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​പി.​വി.​ച​ന്ദ്ര​ൻ,​ ​ടി.​കെ.​ശ്രീ​നി​വാ​സ​ൻ​ ​എ​ന്നി​വ​ർ​ ​സ​ന്നി​ഹി​ത​രാ​യി.