vala
വല്ലച്ചിറ ജോസ് ചിറമ്മൽ നാടക ദീപ്

ചേർപ്പ്: റിമംബറൻസ് തീയറ്റർ ഗ്രൂപ്പ് വല്ലച്ചിറ ജോസ് ചിറമ്മൽ നാടക ദ്വീപിൽ സംവിധായകൻ ശശിധരൻ നടുവിൽ സംവിധാനം ചെയ്ത പത്ത് നാടക സംഘങ്ങൾ അവതരിപ്പിക്കുന്ന നാടകാവതരണങ്ങൾക്ക് ഇന്ന് അരങ്ങുണരും.

വൈകിട്ട് 7.30ന് തൃശൂർ രംഗചേതനയുടെ അവതരണത്തിൽ ലൂയി പിരാന്തലോ വിന്റെ വാർ എന്ന കഥയെയും, ഒ.വി. വിജയന്റെ കടൽത്തീരത്ത് എന്ന കഥയെയും ആസ്പദമാക്കി എഴുതിയ നാടകവും, 8.30ന് തിരുവനന്തപുരം ആട്ടം ഗ്രൂപ്പ് ഒഫ് ആർട്‌സിന്റെ ബ്രൗൺ മോണിംഗ് നാടകവും അരങ്ങേറും. മുൻ മന്ത്രി വി.എസ്. സുനിൽകുമാർ നാടകാവതരണം ഉദ്ഘാടനം ചെയ്യും. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. അരങ്ങിന്റെ നിർമ്മിതി നാടക വർത്തമാനത്തിൽ ഡോ. സാംകുട്ടി പട്ടംകരി പങ്കെടുക്കും. റിയാലിറ്റി ഷോ താരം അനഘ അജയ്നെ ആദരിക്കും. പ്രഭാകരൻ പഴശ്ശി, ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ജയരാജ് വാരിയർ, ശ്രീജ ആറങ്ങോട്ടുകര, സുനിൽ സുഖദ എന്നിവർ പങ്കെടുക്കും. 15ന് നാടകോത്സവം സമാപിക്കും.