കൊടുങ്ങല്ലൂർ: തൃക്കണാമതിലകം തൃപ്പേക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നുവന്നിരുന്ന അഷ്ടമംഗല പ്രശ്‌ന വിധി പ്രകാരമുള്ള പരിഹാര കർമ ചടങ്ങുകൾ സമാപിച്ചു. ചടങ്ങിന്റെ സമാപന ദിവസമായ ഇന്നലെ തെക്കേ മഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ്‌വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതിയുടെ കാർമികത്വത്തിൽ പുഷ്പാഞ്ജലിയും, ഭിക്ഷ വച്ച് നമസ്‌ക്കാരവും നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോടനുബന്ധിച്ച് ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ 13ന് അനുരജ്ഞനകലശം നടത്തുമെന്ന് ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി അറിയിച്ചു. ക്ഷേത്രം ട്രസ്റ്റി ബോർഡംഗങ്ങളായ വിനോദ് തൈവളപ്പിൽ, മുരുകേശൻ രാമൻകുളത്ത്, രാജീവ് തണ്ടാമ്പറമ്പിൽ, എക്‌സിക്യൂട്ടീവ് ഓഫീസർ ര‌ഞ്ജിത്ത്, മുരളീധരൻ കൈമാപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.