nethra

തൃശൂർ: വ്യാജ ചികിത്സയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പി.ബാലചന്ദ്രൻ എം.എൽ.എ അഭിപ്രായപ്പെട്ടു. എ.എം.എ.ഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഡോക്ടർ രവി മൂസ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ സാദത്ത് ദിനകർ, ജില്ലാ സെക്രട്ടറി ഡോ.ഹേമമാലിനി, ട്രഷറർ ഡോ.ആർ.വി ആനന്ദ്, ജില്ലാ ജോയന്റ് സെക്രട്ടറി ഡോക്ടർ കെ.ജെ.ജിതേഷ് എന്നിവർ പ്രസംഗിച്ചു.

മാദ്ധ്യമ അവാർഡിന് എം.വിനയചന്ദ്രൻ അർഹനായി. മികച്ച ഏരിയയ്ക്കുള്ള ആദ്യസ്ഥാനങ്ങൾ നാട്ടികയും ചേലക്കരയും ഇരിങ്ങാലക്കുടയും കരസ്ഥമാക്കി. ഡോക്ടർ ലിൻസൺ സ്മാരക ക്വിസ് മത്സരത്തിലെ ക്വിസ് മാസ്റ്റർമാർക്കുള്ള ആദരവ് ഡോക്ടർ വിജയ്‌നാഥും ഡോക്ടർ അർജുനും ഏറ്റുവാങ്ങി. ആയുർഹെൽപിന്റെ മുഖ്യപ്രവർത്തകനായ ഡോക്ടർ അരുൺ കബീറിന് നൽകി. വനിതാസമ്മേളനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ വനിതാ ചെയർപേഴ്‌സൺ ഡോ.പി.ഉഷ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി ഡോക്ടർ ടിന്റു എലിസബത്ത് ടോം, സംസ്ഥാന വനിതാ കമ്മറ്റി വൈസ് ചെയർപേഴ്‌സൻ ഡോക്ടർ സ്മിത ജോജി, ഡോക്ടർ ഹനിനി എം രാജ് എന്നിവ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി ഡോ.പി.കെ നേത്രദാസ്, സെക്രട്ടറിയായി ഡോ.കെ.ആർ ഹേമമാലിനി ട്രഷററായി ഡോ.എം.കൃഷ്ണദാസ്, വനിത ചെയർപേഴ്‌സണായി ഡോ.എൻ.എസ്.രേഖ വനിത കൺവീനറായി ഡോ.കെ.രജിത എന്നിവരെ തിരഞ്ഞെടുത്തു.

ചി​ത്ര​പ്ര​ദ​ർ​ശ​നം

തൃ​ശൂ​ർ​:​ ​ക​ലാ​സം​വി​ധാ​യ​ക​ൻ​ ​കെ.​കെ.​സു​ധാ​ക​ര​ന്റെ​ ​ചി​ത്ര​പ്ര​ദ​ർ​ശ​നം​ ​യൂ​ഫോ​റി​യ,​ ​ല​ളി​ത​ക​ലാ​ ​അ​ക്കാ​ഡ​മി​യി​ൽ​ 12​ ​മു​ത​ൽ​ 16​ ​വ​രെ​ ​ന​ട​ക്കും.​ 12​ ​ന് ​രാ​വി​ലെ​ ​പ​ത്തി​ന് ​ഉ​ദ്ഘാ​ട​നം​ ​ച​ല​ച്ചി​ത്ര​ന​ട​ൻ​ ​ജ​നാ​ർ​ദ്ദ​ന​ൻ​ ​നി​ർ​വ​ഹി​ക്കും.​ ​ച​ല​ച്ചി​ത്ര​സം​വി​ധാ​യ​ക​ൻ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​മു​ഖ്യാ​തി​ഥി​യാ​കും.
എ​ഴു​പ​ത്തി​യാ​റി​ൽ​ ​അ​ധി​കം​ ​ഓ​യി​ൽ​ ​പെ​യി​ന്റിം​ഗ് ​ചി​ത്ര​ങ്ങ​ളു​ടെ​ ​പ്ര​ദ​ർ​ശ​ന​മാ​ണ് ​ല​ളി​ത​ക​ലാ​ ​അ​ക്കാ​ഡ​മി​യി​ലെ​ ​ചി​ത്ര​ശാ​ല​ ​ആ​ർ​ട്ട് ​ഗാ​ല​റി​യി​ൽ​ ​ന​ട​ക്കു​ന്ന​ത്.​ ​കെ.​കെ.​സു​ധാ​ക​ര​ൻ,​ ​കെ.​എ​സ്.​നി​ധി​ൻ​ ,​ ​കെ.​എ​സ്.​മ​നു​ ​എ​ന്നി​വ​ർ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.