 വടക്കേ കാരമുക്ക് തേജസ് ചാരിറ്റബിൾ സൊസൈറ്റിയും ത്യശൂർ നെഹ്റു യുവകേന്ദ്രയും സംയുക്തമായി നടത്തിയ തുന്നൽ പരിശീലന സർട്ടിഫിക്കറ്റിന്റെ വിതരണോദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി നിർവഹിക്കുന്നു.
വടക്കേ കാരമുക്ക് തേജസ് ചാരിറ്റബിൾ സൊസൈറ്റിയും ത്യശൂർ നെഹ്റു യുവകേന്ദ്രയും സംയുക്തമായി നടത്തിയ തുന്നൽ പരിശീലന സർട്ടിഫിക്കറ്റിന്റെ വിതരണോദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി നിർവഹിക്കുന്നു.
കാഞ്ഞാണി: വടക്കേ കാരമുക്ക് തേജസ് ചാരിറ്റബിൾ സൊസൈറ്റിയും തൃശൂർ നെഹ്റു യുവകേന്ദ്രയും സംയുക്തമായി നടത്തിയ സൗജന്യ തുന്നൽ പരിശീലനം പൂർത്തികരിച്ച 22 പേർക്കുള്ള സർട്ടിഫിക്കറ്റിന്റെ വിതരണോദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു. ചടങ്ങിൽ മണലൂർ കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് വിഭാഗത്തിലെ നഴ്‌സ് ഷബിനി ലിഗേഷിനെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, വാർഡ് അംഗം ധർമ്മൻ പറത്താട്ടിൽ, എസ്.എൻ.ജി.എസ് ഹെഡ്മിസ്ട്രസ് പ്രിത പി. രവീന്ദ്രൻ, ശിവരാമൻ കണിയാംപറമ്പിൽ, ദേവി കൃഷ്ണൻകുട്ടി, കെ. പ്രവീണ, ലിമ സന്തോഷ്, ഇന്ദിര ചക്കാമഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.