1

വടക്കാഞ്ചേരി: ചെപ്പാറ സഞ്ചാര കേന്ദ്രത്തിലെ നടപ്പാതയിലൂടെ അപകടകരമായി ഓടിച്ച ജീപ്പ് പൊലീസ് പിടിച്ചെടുത്തു. ചെപ്പാറയുടെ മുകളിലേക്ക് സഞ്ചാരികൾക്ക് കയറുന്നതിനുള്ള കൈവരികൾ പിടിപ്പിച്ച നടപ്പാതയിലൂടെയാണ് കുമരനെല്ലൂർ ഒന്നാംകല്ല് നാലുപുരയിൽ ലൈസെ മുഹമ്മദ് റാഷിദ് (20) വാഹനം ഓടിച്ചത്. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

അനുമതിയില്ലാതെ വാഹനം ഓടിച്ചുകയറ്റി സാഹസിക ഡ്രൈവിംഗ് നടത്തി വീഡിയോ എടുത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതുകണ്ടാണ് വടക്കാഞ്ചേരി എസ്.എച്ച്.ഒ: കെ. മാധവൻകുട്ടി വാഹനം പിടിച്ചെടുക്കാൻ നിർദ്ദേശിച്ചത്. എസ്.ഐ: കെ.ജെ. പ്രവീണാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.