aadharv

കൊടുങ്ങല്ലൂർ: മലയാള ലിപിയുടെ ലാവണ്യത്തിനും, സാങ്കേതിക മികവിനും മാറ്റുകൂട്ടിയ ഡോ.കെ.എച്ച് ഹുസൈനെ ജന്മനാട് ആദരിച്ചു. രചന തനതു ലിപി ഫോണ്ടും ടെക്സ്റ്റ് എഡിറ്ററും തയ്യാറാക്കിയാണ് കെ.എച്ച് ഹുസൈൻ ശ്രദ്ധേയനായത്. 11 മലയാളം ഫോണ്ടുകൾ അഞ്ച് ഡിജിറ്റൽ ആർക്കൈവുകളിലായി ദശലക്ഷക്കണക്കിന് പേജുകളുടെ സംരക്ഷണം, അറബി മലയാളം കീ ബോർഡ് തുടങ്ങിയ നേട്ടങ്ങളും കൈവരിച്ചു. ടി.എൻ ജോയ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വടക്കേ നടയിലെ കുഞ്ഞിക്കുട്ടൻ ചത്വരത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഫൗണ്ടേഷൻ ചെയർമാൻ വി.കെ ശ്രീരാമൻ അദ്ധ്യക്ഷനായി. പത്രപ്രവർത്തകൻ കെ.സി നാരായണൻ ഉദ്ഘാടനം ചെയ്തു. ഡോ.ടി.വി സുനീത മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കാവ്യ സംഗീത സന്ധ്യ എന്ന പരിപാടിയും ഉണ്ടായിരുന്നു. യു.ടി പ്രേംനാഥ് സ്വാഗതവും അഷ്‌റഫ് സെബാൻ നന്ദിയും പറഞ്ഞു.

പ​ട്ടി​ക​ജാ​തി​ ​മോ​ർ​ച്ച​ ​മൗ​ന​സ​ത്യാ​ഗ്ര​ഹ​ ​സ​ദ​സ്

തൃ​ശൂ​ർ​ ​:​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​സു​ര​ക്ഷ​യി​ൽ​ ​വീ​ഴ്ച​ ​വ​രു​ത്തി​യ​ ​പ​ഞ്ചാ​ബ് ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​പ​ട്ടി​ക​ജാ​തി​മോ​ർ​ച്ച​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ 10​ന് ​രാ​വി​ലെ​ 10​ ​മു​ത​ൽ​ 12​ ​വ​രെ​ ​അ​ബേ​ദ്ക​ർ​ ​-​ ​ഗാ​ന്ധി​ ​പ്ര​തി​മ​ക​ൾ​ക്ക് ​മു​ന്നി​ൽ​ ​മൗ​ന​ ​സ​ത്യാ​ഗ്ര​ഹ​ ​സ​ദ​സ് ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ​പ​ട്ടി​ക​ജാ​തി​ ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഷാ​ജു​മോ​ൻ​ ​വ​ട്ടേ​ക്കാ​ട് ​അ​റി​യി​ച്ചു.