കൊറ്റനെല്ലൂർ : സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് കേരള പുനർ നിർമ്മാണ പദ്ധതിയുടെ ഭാഗമായി കാർഷിക ജൈവവൈവിദ്ധ്യ സംരക്ഷണ പാഠശാല ഫാം സ്‌കൂൾ നടത്തി. വേളൂക്കര പഞ്ചായത്ത് വാർഡ് മെമ്പർ വിൻസെന്റ് കാനംകുടം അദ്ധ്യക്ഷത വഹിച്ചു. മുൻ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജിനക്കര ഉദ്ഘാടനം ചെയ്തു. ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ആദിഷ് രാജ്, വേളൂക്കര കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ.ഉണ്ണി, ഐ.സി.എ.ആർ ഫാർമേഴ്‌സ് കസ്റ്റോഡിയൻ ഇ.ആർ. വിനോദ് തുടങ്ങിയവർ സംസാരിച്ചു.

മുൻ മൃഗസംരക്ഷണ ജോയിന്റ് ഡയറക്ടർ ഡോ.യു.എസ്. രാമചന്ദ്രൻ മൃഗ പരിപാലനവും പ്രശ്‌ന പരിഹാരങ്ങളും എന്ന വിഷയത്തിലും ഡോ.ദീപു സുകുമാരൻ നാടൻ പശുക്കളുടെ പരിപാലന മുറകൾ എന്ന വിഷയത്തിലും കർഷകരുമായി ചർച്ച നടത്തി. അജിത് അച്ചുതൻ യോഗത്തിന് നന്ദി പറഞ്ഞു.