പാവറട്ടി: മുല്ലശ്ശേരി വടക്കൻ പുതുക്കാട് കർമ്മലമാതാ ദേവാലയത്തിലെ തിരുനാൾ ആഘോഷങ്ങൾ ഭക്തിസാന്ദ്രം. വിവിധ സ്ഥലങ്ങളിൽ നിന്ന് ഒമ്പത് കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ ദേവാലയത്തിലേക്ക് അമ്പ് പ്രദക്ഷിണം നടത്തി. അമ്പ് സമാപനത്തിന് ശേഷം ഫാൻസി വെടിക്കെട്ടിന് നൂറുകണക്കിന് ജനങ്ങൾ സാക്ഷിയായി. തുടർന്ന് പത്ത് വരെയും ബാൻഡ് വാദ്യം ഉണ്ടായിരുന്നു.
തിരുനാൾ ഗാനപൂജയ്ക്ക് റവ. ഫാ. ഡെബിൻ ഒലക്കെങ്കിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. പാവറട്ടി സെന്റ് തോമസ് ആശ്രമം പ്രിയോർ ഫാ. ആന്റണി വേലത്തിപറമ്പിൽ തിരുനാൾ സന്ദേശം നൽകി. ദിവ്യ ബലിക്ക് ശേഷം നടന്ന വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ഭക്തർ പ്രദക്ഷിണത്തിൽ പങ്കെടുത്തു